ദോഹ:ഖത്തറിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിച്ച് പബ്ലിക് വർക്സ് അതോറിറ്റി (അഷ്ഗാൽ) 12 വർഷത്തെ ശ്രദ്ധേയമായ നേട്ടങ്ങൾ പൂർത്തിയാക്കി. 2013 മുതൽ 2025-ന്റെ രണ്ടാം പാദം വരെ, രാജ്യത്തെ റോഡ് ശൃംഖല, ഹൈവേകൾ, ഡ്രെയിനേജ് സംവിധാനം, പൊതു കെട്ടിടങ്ങൾ, ഹരിതമേഖലകൾ, സുസ്ഥിര ഗതാഗത സംവിധാനം എന്നിവയിൽ ഗുണപരമായ മുന്നേറ്റമാണ് അഷ്ഗാൽ കൈവരിച്ചത്.81 ബില്ല്യൺ റിയാൽ മൂല്യമുള്ള പുതിയ തന്ത്രപ്രധാന പദ്ധതികളോടെയാണ് അഷ്ഗാൽ അടുത്ത വികസനഘട്ടത്തിലേക്ക് കടക്കുന്നത്. ......
ദോഹ:നഗരവികസനത്തിനൊത്ത് സ്മാർട്ടും സുസ്ഥിരവുമായ ഗതാഗതസംവിധാനത്തിലൂടെ ഖത്തറിനെ ആധുനിക ഗതാഗത സംവിധാനങ്ങളുടെ മുൻനിര കേന്ദ്രമാക്കുകയാണ് മോവാസലാത്ത് (കർവ).
ഖത്തറിന്റെ ഔദ്യോഗിക പൊതുഗതാഗത സേവനദാതാവായ മോവാസലാത്ത് (കർവ) ആധുനികവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത ശൃംഖലയിലൂടെ ഇതിനകം ആഗോളശ്രദ്ധേയമായിക്കഴിഞ്ഞു.
ടെസ്ല ഉൾപ്പെടെയുള്ള ആധുനിക ഇലക്ട്രിക് ലിമോസീനുകൾ വഴി സുസ്ഥിര ലക്ഷ്വറി ഗതാഗതം എന്ന ആശയം കർവമുന്നോട്ടുവയ്ക്കുന്നു.ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന വിപുലമായ ഫ്ലീറ്റിലൂടെ കർവ ടാക്സി-ലിമോസീൻ സേവനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സൗജന്യ വൈ-ഫൈ, മികച്ച എയർകണ്ടീഷനിംഗ്, സുഖപ്രദമായ ഇരിപ്പിടങ്ങൾ എന്നിവ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നു. ......
ദോഹ:അഴിമതിക്കെതിരായ പോരാട്ടത്തിനും സുതാര്യതയും നന്മയും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ഖത്തറിന്റെ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അന്താരാഷ്ട്ര അഴിമതിവിരുദ്ധ എക്സലൻസ് അവാർഡ് ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ഈ മേഖലയിൽ ആദ്യമായി ആരംഭിച്ച ഈ പുരസ്കാരം, അഴിമതി തടയുന്നതിനും സുതാര്യതയും അച്ചടക്കവും ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുകയാണ് ലക്ഷ്യം.ഐക്യരാഷ്ട്രസഭയുടെ അഴിമതിയും സംഘടിത കുറ്റകൃത്യങ്ങളും നേരിടാനുള്ള ദൗത്യങ്ങൾക്ക് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി നൽകുന്ന ശക്തമായ പിന്തുണയുടെ ഭാഗമായാണ് ഈ പുരസ്കാരം. ......
കേരളത്തിലെ പ്രമുഖ ബില്‍ഡറായ വര്‍മ്മ ഹോംസിന്റെ തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പ്രൊജക്ട്, വര്‍മ്മ സബര്‍ബന്റെ ഉദ്ഘാടനം പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായി നിര്‍വഹിച്ചു.
വര്‍മ്മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ അനില്‍ വര്‍മ്മ, ഡയറക്ടര്‍ ഡോ. മിനി വര്‍മ്മ, വൈസ് പ്രസിഡന്റ് ആരതി വര്‍മ്മ, കസ്റ്റമര്‍ കെയര്‍ സീനിയര്‍ മാനേജര്‍ അഞ്ജലി ഹരീഷ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ജോസ്റ്റിന്‍ സെബാസ്റ്റിയന്, കസ്റ്റമര്‍ കെയര്‍ ജനറല്‍ മാനേജര്‍ സുരേഷ് ടി എസ്, കസ്റ്റമര്‍ കെയര്‍ മാനേജര്‍ ലക്ഷ്മി ജെ, ഫിനാന്‍സ് ആന്റ് എച്ച് ആര് സീിയര്‍ മാനേജര്‍ ജിതേഷ് കെ എസ്, ഇന്റീരിയര്‍ സീനിയര്‍ മാനേജര്‍ അമൃത് കെ, സ്ഥലഉടമ ബെന്നി മാളിയേക്കല്‍, ക്രെഡായി കേരള ചെയര്മാന് റോയി പീറ്റര്‍, ഡോ. ......
ദോഹ:ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതുസുരക്ഷയും ദേശീയ സുരക്ഷയും ഉറപ്പാക്കുന്നതിന്, ദോഹയുടെ തീരമേഖലയിൽ മറൈൻ നാവിഗേഷനു താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഹമദ് ഇന്റർനാഷണൽ എയർപോർട്ട് മുതൽ ഷെറാട്ടൺ ദോഹ ഹോട്ടൽ വരെ ഉള്ള തീരപ്രദേശത്താണ് നിയന്ത്രണം ബാധകമാകുന്നത്.
വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ്, വിനോദ, മത്സ്യബന്ധന ബോട്ടുകൾ, ജെറ്റ് സ്കികൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള
ജലഗതാഗതങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണെന്ന് ബന്ധപ്പെട്ട മന്ത്രാലയം അറിയിച്ചു.
ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ ഡിസംബർ 19 വെള്ളിയാഴ്ച രാവിലെ 8 മണി വരെയാണ് മറൈൻ നാവിഗേഷനു താൽക്കാലിക വിലക്ക്. ......
ദോഹ:ദേശീയദിനാഘോഷങ്ങളുമായി ബന്ധമില്ലാത്ത വാചകങ്ങളോ സ്റ്റിക്കറുകളോ വാഹനങ്ങളിൽ പതിപ്പിക്കുന്നത് നിരോധിച്ചതായി
ഖത്തർആഭ്യന്തര മന്ത്രാലയം. ഖത്തർദേശീയദിനാഘോഷങ്ങളുടെ ഭാഗമായി വാഹന അലങ്കാരവുമായി ബന്ധപ്പെട്ട നിയമങ്ങളും നിർദേശങ്ങളും ആഭ്യന്തര മന്ത്രാലയം (MoI) പുറത്തിറക്കി. ഡിസംബർ 14 മുതൽ 20 വരെ വാഹനങ്ങൾ അലങ്കരിക്കാൻ അനുമതിയുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.മാർഗനിർദേശങ്ങൾ പ്രകാരം, വാഹനത്തിന്റെ യഥാർത്ഥ നിറം മാറ്റാൻ പാടില്ല, മുൻവശത്തെയും പിന്നിലെയും നമ്പർപ്ലേറ്റുകൾ മറയ്ക്കുകയോ മൂടുകയോ ചെയ്യരുത്. ......
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹി–ആഗ്ര എക്സ്പ്രസ് വേയിൽ വൻ ദുരന്തം. യമുന എക്സ്പ്രസ് വേയുടെ ആഗ്ര–നോയിഡ കാരിയേജ് വേയിൽ പത്തോളം വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു. ......
യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വേങ്ങരയിലാണ് സംഭവം. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിൻ്റെ ഭാര്യ ജലീസ ആണ് മരിച്ചത്.......
മുണ്ടക്കയം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ യുവാവിന് നേരിടേണ്ടി വന്നത് കൂടോത്രം മുതൽ വധഭീഷണിവരെ. മുണ്ടക്കയം നടുവപറമ്പിലെ റെനിലിനാണ് രണ്ട് ഊമക്കത്തുകൾ ലഭിച്ചത്. ......
ന്യൂഡൽഹി: ഡോളറിന് മുന്നിൽ ഇന്ത്യൻ രൂപയുടെ മൂല്യം തകർന്നടിയുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചതോടെ രൂപയുടെ മൂല്യം 90.82 വരെ താഴ്ന്നു.......